തെങ്ങിൻതോപ്പിലെ വരൾച്ചാ നിയന്ത്രണം

 

വരൾച്ചാ നിയന്ത്രണ

തെങ്ങിന്റെ വളർച്ചയ്ക്കും ഉൽപ്പാദനത്തിനും ആവശ്യം വേണ്ടതായ പോഷകമൂലകങ്ങൾ മണ്ണിൽ നിന്നും വേരുകൾക്ക്‌ വലിച്ചെടുക്കാൻ സാധിക്കണമെങ്കിൽ മണ്ണിൽ ഈർപ്പമുണ്ടായിരിക്കണം. ജലാംശത്തിന്റെ പോരായ്മ വരൾച്ച മുരടിക്കുന്നതിനും ഓലകൾ ഒടിഞ്ഞുതൂങ്ങുന്നതിനും, മച്ചിങ്ങ പൊഴിയുന്നതിനും സർവ്വോപരി വിളവ്‌ കുറയുന്നതിനും കാരണമാകും. ഇതൊഴിവാക്കുന്നതിന്‌ താഴെ പറയുന്ന രീതികൾ അനുവർത്തിക്കാവുന്നതാണ്‌.

തൊണ്ട്‌ കുഴിച്ചിടുന്ന വിധം ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ, ഉണങ്ങിയതോ ആയ ചകിരി തടങ്ങളിൽ ഇട്ട്‌ മൂടുന്നത്‌ നല്ലതാണ്‌. തെങ്ങിന്റെ ചുവട്ടിൽ നിന്ന്‌ മൂന്ന്‌ മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലുകീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്ക്‌ ചുറ്റും തടിയിൽ നിന്നും 2 മീറ്റർ അകലത്തിൽ വട്ടത്തിൽ ചാലുകളെടുത്തോ, അതിൽ ചകിരി നിരത്തിയ ശേഷം മണ്ണിട്ടു മൂടാം. ചകിരിയുടെ കുഴിഞ്ഞ ഉൾഭാഗം മുകളിലേയ്ക്ക്‌ വരത്തക്കവിധത്തിലാണ്‌ ചകിരി ചാലുകളിൽ അടുക്കേണ്ടത്‌. ഇതിനു മുകളിൽ മണ്ണിട്ടു മൂടണം. ചകിരി അടുക്കുന്നതുകൊണ്ടുള്ള ഗുണം 5-7 വർഷക്കാലം നിലനിൽക്കും. ചകിരിക്കുപകരം ചകിരിച്ചോറ്‌ തെങ്ങൊന്നിന്‌ 25 കി.ഗ്രാം എന്ന തോതിൽ ഓരോ വർഷവും തടത്തിൽ ഇട്ടു മൂടുന്നതും ഈർപ്പം സംരക്ഷിക്കാൻ ഉതകും.

പുതയിടൽ മണ്ണിലെ നനവ്‌ നിലനിർത്തുന്നതിന്‌ ഫലപ്രദമായ മറ്റൊരുപാധിയാണ്‌ പുതയിടീൽ. തുലാവർഷം അവസാനിക്കുന്ന സമയത്ത്‌ (ഒക്ടോബർ - നവംബർ) തെങ്ങിൻ തടങ്ങളിൽ പച്ചയോ ഉണങ്ങിയതോ ആയ ഇലകൾ കൊണ്ടോ, തെങ്ങോലകൾ കൊണ്ടോ പുതയിടണം. ഈർപ്പ സംരക്ഷണത്തോടൊപ്പം മണ്ണിലെ ജൈവാംശം കൂട്ടുന്നതിനും പുതയിടീൽ സഹായിക്കും. വേനൽക്കാലത്ത്‌ തെങ്ങിൻ തോപ്പിലെ മണ്ണിളക്കരുത്‌.
പച്ചിലവളച്ചെടികളും ആവരണ വിളകളും തെങ്ങിൻ തോപ്പിലേയ്ക്ക്‌ പറ്റിയ പച്ചിലവളച്ചെടികളും ആവരണവിളകളും ചുവടെ ചേർത്തിരിക്കുന്നു.
എ) പച്ചിലവളച്ചെടികൾ ചണമ്പ്‌, കൊഴിഞ്ഞിൽ, പ്യൂറേറിയ
ബി) ആവരണവിളകൾ കലപ്പഗോണിയം, മൈമോസ, സ്റ്റൈലോസാന്തസ്‌
സി) തണലിനും പച്ചിലവളത്തിനും ഉപയോഗിക്കുന്ന കുറ്റിച്ചെടി വെള്ളക്കൊഴിഞ്ഞിൽ

ആദ്യമഴയോടെ, ഏപ്രിൽ-മേയ്‌ മാസത്തിൽ പച്ചിലവളച്ചെടികളുടെ വിത്ത്‌ വിതയ്ക്കണം. ആഗസ്റ്റ്‌ -സെപ്റ്റംബറിൽ ഇവ മണ്ണിൽ ഉഴുതുചേർക്കുകയും ചെയ്യാം. ഇത്‌ മണ്ണിന്റെ ജലസംഭരണശേഷികൂട്ടും. കലപ്പഗോണിയം (നിലപ്പയർ) പച്ചിലവളമായോ ആവരണവിളയായോ കൃഷി ചെയ്യാം. തൈ നട്ടതിനുശേഷം വരമ്പത്ത്‌ കൊഴിഞ്ഞിൽ വിതച്ചാൽ വേനൽക്കാലത്ത്‌ തൈകൾക്ക്‌ തണൽ ലഭ്യമാകുമെന്നതിനു പുറമേ വർഷക്കാലത്ത്‌ പച്ചിലവളമായി മണ്ണിൽ ഉഴുതു ചേർക്കുകയും ചെയ്യാം.
സഹായക ഗ്രന്ഥങ്ങൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (2002) പാക്കേജ്‌ ഓഫ്‌ പ്രാക്ടീസ്‌ റെക്കമെന്റേഷൻസ്‌ ക്രോപ്സ്‌ -12 എഡിഷൻ (ഋറ.അ ഘ.ഖീലെ ലഹമേഹ) ഗഅഡ. തൃശൂർ.