കുരുമുളകു തോട്ടത്തിലെ ജലസേചനം

 

ജലസേചനതത്ത്വങ്ങൾ

പന്നിയൂർ -1 ഇനത്തിൽപെട്ട ചെടികൾക്ക്‌ കണ/ഇജഋ 0.25 എന്ന അനുപാതത്തിൽ നവംബർ- ഡിസംബർ മുതൽ മാർച്ച്‌ അവസാനം വരെ നനക്കണം. മൺസൂൺ മഴ നിന്നു പോയാൽ ജലസേചനം തുടരേണ്ടതുണ്ട്‌. ഈ പ്രവൃത്തി വിളവ്‌ 50% വരെ വർധിപ്പിക്കും. ഓരോ നനയിലും 100 ലിറ്റർ വെള്ളം എന്ന കണക്കിൽ 8-10 ദിവസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ആണ്‌ നിർദ്ദേശിക്കപെടുന്നത്‌. 150 സെ.മി വ്യാസത്തിൽ തടമെടുത്താണ്‌ ജലസേചനം നടത്തേണ്ടത്‌. ചെടിയുടെ തടം ഉണങ്ങിയ ഇലയോ മറ്റ്‌ അനുയോജ്യമായ വസ്തുക്കളോ ഉപയോഗിച്ച്‌ പുതയിടണം.

സഹായക ഗ്രന്ഥങ്ങൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (2002) പാക്കേജ്‌ ഓഫ്‌ പ്രാക്ടീസ്‌ റെക്കമെന്റേഷൻസ്‌ ക്രോപ്സ്‌ -12 എഡിഷൻ (Ed.A L.Jose eltal) KAU.  തൃശൂർ.