അടിസ്ഥാന കാർഷിക വൃത്തികൾ

 

മണ്ണു സംരക്ഷണം കൃഷിയിടം സ്ഥിതിചെയ്യുന്ന ഭൂമി ചരിഞ്ഞതും നിരപ്പില്ലാത്തതും ആണെങ്കിൽ തട്ടുകളാക്കി തിരിച്ച്‌ മണ്ണൊലിപ്പ്‌ തടയേണ്ടതാണ്‌. കുരുമുളകു തോട്ടത്തിൽ താങ്ങു മരത്തിന്റെ കടക്കൽ ഒരു മീറ്റർ ആരത്തിൽ വർഷത്തിൽ രണ്ടുതവണ തെക്കുടിഞ്ഞാറൻ മൺസൂണിനു മുൻപും വടക്കു കിഴക്കൻ മൺസൂണിനു മുൻപും കുഴികൾ എടുക്കുക.
കള നിയന്ത്രണം

ആവശ്യമെങ്കിൽ കളകൾ നീക്കം ചെയ്യണം കളകൾ വെട്ടി നീക്കാവുന്നതാണ്‌. ആവശ്യമെങ്കിൽ കുരുമുളകു വള്ളികൾ താങ്ങുചെടിയിൽ കെട്ടി ഉറപ്പിച്ചതിനു ശേഷം കളകൾ നീക്കം ചെയ്യണം.

തണൽ നിയന്ത്രണം വർഷം തോറും മാർച്ച്‌ -ഏപ്രിൽ മാസങ്ങളിൽ താങ്ങു മരങ്ങളുടെ അധിക വളർച്ചയുള്ള കൊമ്പുകൾ വെട്ടിയൊതുക്കണം. കൂടുതൽ കാര്യക്ഷമതക്ക്‌ താങ്ങു മരത്തിന്റെ ഉയരം 6മീ ആക്കി നിറുത്തുന്നതാണ്‌ നല്ലത്‌. തോട്ടത്തിൽ തണൽ കൂടുതലുണ്ടെങ്കിൽ ജൂലായ്‌- ആഗസ്റ്റ്‌ മാസത്തിലും കൊമ്പുകൾ വെട്ടിയൊതുക്കണം.
നടീലിനിടയിൽ

20 വർഷത്തെ തുടർച്ചയായ വിളവെടുപ്പിനു ശേഷം കുരുമുളകു വള്ളികളിൽ ഉത്പാദനം കുറയുന്നു. ഉത്പാദനം കുറയുന്നതിന്‌ പലതരം കാർഷിക - കാലാവസ്ഥ കാരണങ്ങളും പരിചരണ രീതിയും കാരണമാകാറുണ്ട്‌. പുതിയ തൈകളുടെ നടീൽ ഈ സമയത്ത്‌ നടത്തണം. പുതിയ തൈകൾക്ക്‌ 3-5 വർഷം പ്രായമാകുന്നതോടെ പഴയ ഉത്പാദനം കുറഞ്ഞ ചെടികൾ നീക്കം ചെയ്യാവുന്നതാണ്‌.

സഹായക ഗ്രന്ഥങ്ങൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (2002) പാക്കേജ്‌ ഓഫ്‌ പ്രാക്ടീസ്‌ റെക്കമെന്റേഷൻസ്‌ ക്രോപ്സ്‌ -12 എഡിഷൻ (Ed.A L.Jose eltal) KAU.  തൃശൂർ.