കുരുമുളക്‌ തോട്ടത്തിലെ വളപ്രയോഗം

 

ജൈവവളവും രാസവളവും തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ തുടക്കത്തിൽ ചെടിയൊന്നിന്‌ വർഷത്തിൽ 10 കി.ഗ്രാം കാലിവളം / കംപോസ്റ്റ്‌/ പച്ചിലവളം എന്നിവ ചേർത്ത്‌ കൊടുക്കണം. ഏപ്രിൽ മെയ്‌ മാസങ്ങളിൽ മൺസൂണിന്‌ മുൻപുള്ള മഴ ലഭിക്കുമ്പോൾ 500 ഗ്രാം കുമ്മായം വള്ളിയൊന്നിന്‌ എന്ന തോതിൽ ഒന്നിടവിട്ട വർഷത്തിൽ ചേർത്ത്‌ കൊടുക്കാം.
 

മൂന്നു വർഷമോ അധികമോ ആയ കുരുമുളകിന്‌ ചേർക്കേണ്ടവളം
ഗ്രാം വള്ളി വർഷത്തിൽ ച ജ2 ഛ5 ഗ2ഛ
പൊതുനിർദ്ദേശം 50 : 50 : 150
പന്നിയൂർ സമാന പ്രദേശം 50 : 50 : 200
കോഴിക്കോടും പ്രദേശങ്ങളും 140 : 55 : 275

ചആ: 1/3 ഡോസ്‌ ഒരു വർഷം പ്രായമായ ചെടിക്കും 1/2 ഡോസ്‌ രണ്ട്‌ വർഷം പ്രായമായ ചെടിക്കും ചേർക്കുക.

വളപ്രയോഗത്തിന്റെ സമയം വളം രണ്ട്‌ തുല്യ ഭാഗങ്ങളാക്കി ഒന്ന്‌ മെയ്‌ ജൂൺ മാസത്തിൽ വേനൽമഴ മഴ ലഭ്യമാകുമ്പോഴും രണ്ടാം ഭാഗം ആഗസ്റ്റ്‌ സെപ്റ്റമ്പർ മാസത്തിലും ചേർക്കുക.
വള പ്രയോഗരീതി 100 -150 സെ.മി വ്യാസത്തിലും 10-15 സെ.മി ആഴത്തിലും ചെടിയുടെ കടക്കൽ ചുറ്റും തടമെടുത്താണ്‌ കുരുമുളകു വള്ളികൾക്ക്‌ വളമിടേണ്ടത്‌.
മുരിക്കിലോ തേക്കിൻ കടയിലോ ചുറ്റിയിരിക്കുന്ന വള്ളിക്ക്‌ 30 സെ.മി അകലത്തിൽ ചുറ്റും വളമിടണം
സഹായക ഗ്രന്ഥങ്ങൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (2002) പാക്കേജ്‌ ഓഫ്‌ പ്രാക്ടീസ്‌ റെക്കമെന്റേഷൻസ്‌ ക്രോപ്സ്‌ -12 എഡിഷൻ (Ed.A L.Jose eltal) KAU.  തൃശൂർ.