സംയോജിത കീടനിയന്ത്രണം

 

സംയോജിത കീടനിയന്ത്രണത്തിന്റെ പ്രാധാന്യം വിവേചനമില്ലാത്ത കീടനാശിനി ഉപയോഗം പരിസ്ഥിതിക്കു നാശമുണ്ടാക്കും. കീടങ്ങളുടെ പുനരുജീവനം, കീടാക്രമണം പൂർവ്വാധികം ശക്തിയോടെ പൊട്ടിപ്പുറപ്പെടൽ, വിഷബാധ, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം ഇതിന്റെ ഫലങ്ങളാണ്‌. ഇതെല്ലാം കൂടുതൽ ഊന്നുന്നത്‌ സംയോജിത കീടനിയന്ത്രണത്തിലേക്കാണ്‌. പാരിസ്ഥിതികവും, സാമ്പത്തികവും സാമൂഹികവും ആയ സ്വീകാര്യമായ ഫലങ്ങളാണ്‌. സംയോജിത കീടനിയന്ത്രണ പരിപാടി മുന്നോട്ടു വക്കുന്നത്‌. കീടനിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളാണ്‌ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഒരു നല്ല ഐ.പി.എം പരിപാടിയുടെ ഘടകങ്ങൾ ശരിയായ നിരീക്ഷണമാർഗ്ഗങ്ങൾ, ശരിയായ കീടനിർണ്ണയം, സാമ്പത്തികമായ നേട്ടം, പ്രകൃത്യാ ഉള്ള ജൈവനിയന്ത്രണ ഉപാധികളുടെ സംരക്ഷണം എന്നിവയാണ്‌.
നെൽകൃഷിയിലെ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ ഏറ്റവും ഒഴിവാക്കാനാവാത്ത അവസരങ്ങളിലൊഴികെ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു.

സംയോജിത കീടനിയന്ത്രണത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം കൂടുതൽ കീട പ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ ഉപയോഗമാണ്‌. ചെടികളുടെ സാന്ദ്രത നിയന്ത്രിക്കുക, നടീലിന്റെയും വിതയുടേയും സമയം ക്രമീകരിക്കുക, കൂട്ടുകൃഷിരീതി കൈകൊള്ളുക, കൃഷിരീതി ഉപയോഗിച്ചുകൊണ്ട്‌ തന്നെ കീടങ്ങളെ നിയന്ത്രിക്കുക. സമഗ്ര പോഷണ മാനേജ്മെന്റ്‌, കളനീക്കം ചെയ്യൽ, (സസ്യ) ജൈവകീടനാശിനി ഉപയോഗിക്കുക. ശത്രു കീടങ്ങളെ സംരക്ഷിക്കുക എന്നിവ ഇതിന്റെ ഘടകങ്ങളാണ്‌. ശത്രു കീടങ്ങളെ സംരക്ഷിക്കുന്നതിന്‌ അവയുടെ മുട്ടകൾ ശേഖരിച്ച്‌ നെൽപാടത്ത്‌ നിക്ഷേപിച്ച്‌ മിത്രകീടങ്ങളെ വളർത്താം.
  •  പ്രതിരോധ ശേഷിയുള്ള ഇനം കൃഷി ചെയ്യുക.
  • ആഴ്ചയിലൊരിക്കലെങ്കിലും പാടത്ത്‌ സൂക്ഷ്മ നിരീക്ഷണം നടത്തുക.
  • കീടനാശിനി പ്രയോഗത്തെകുറിച്ച്‌ തീരുമാനം എടുക്കാൻ ശത്രു കീടങ്ങളുടേയും മിത്രകീടങ്ങളുടേയും എണ്ണം നിരീക്ഷിച്ചുകൊണ്ടിരിക്കണം.
  • പ്രത്യുല്പാദന സമയത്ത്‌ കീടനാശിനി പ്രയോഗം ഒഴിവാക്കുക.
  • ഭീകരമായ ആക്രമണമുള്ള സ്ഥലത്ത്‌ മാത്രം കീടനാശിനി പ്രയോഗം നടത്തി കീടങ്ങൾ പടരാതെ നോക്കാം. മാത്രമല്ല മിത്രകീടങ്ങളെ സംരക്ഷിക്കുകയും ചെയ്യാം.
  • സാധാരണ കീടങ്ങൾക്കെതിരായ പ്രകൃത്യാ ഉള്ള ശത്രു കീടങ്ങൾ തിരിച്ചറിയുകയും നെൽകൃഷി പരിസ്ഥിതിയിൽ ജൈവ നിയന്ത്രണ കീടങ്ങളുടെ സംരക്ഷണവും.
നെൽകൃഷിയിലെ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ

നെൽകൃഷിയിലെ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ

പേര്‌ സവിശേഷതകൾ ആക്രമിക്ക കീടങ്ങൾ

A. ഇര പിടിയൻമാർ

1. ചെന്നായ ചിലന്തി
2. ലിൻകസ്‌ ചിലന്തി
3. ചാട്ടക്കാരൻ ചിലന്തി
4. കുള്ളൻ ചിലന്തി
5. ഓർബ്‌ ചിലന്തി
പെൺഎട്ടുകാലി 200-300 മുട്ടകൾ ജീവിതകാലമായ 3-4 മാസം കൊണ്ടിടുന്നു. ലാർവ്വകളും

മുതിർന്ന പ്രാണിയും
ഇലപ്രാണികളും
പുൽച്ചാടികൾ
ഇലതിന്നുന്ന പുഴുക്കൾ
തണ്ടുതുരപ്പൻ പ്രാണി
തുമ്പികൾ(സൂചിത്തുമ്പിയും മ്പ്രാഗൺ ഫ്ലൈയും) വ്യത്യസ്ത നിറങ്ങളിൽ സുതാര്യമായ വീതികുറഞ്ഞ്‌ ചിറകുളള ലാർവ്വകൾ വെള്ളത്തിൽ ജീവിക്കുന്നു. എന്നാൽ ഭക്ഷണത്തിനുവേണ്ടി തണ്ടുതുരപ്പൻ
പുൽച്ചാടി മറ്റു പറക്കുന്ന പ്രാണികൾ
മിരിഡ്‌ ബഗ്സ്‌ പ്രായപൂർത്തിയായ പ്രാണി പച്ച നിറത്തിൽ തവിട്ടു നിറത്തിലുള്ള ഷോൾഡറോടുകൂടിയിരിക്കും. ലാർവ്വ പച്ചനിറത്തിലായിരിക്കും. ഒരു ദിവസം 7-10 മൂട്ടകളോളം 1-5 പുൽച്ചാടികളേയോ ഭക്ഷിക്കും. പുൽച്ചാടി വർഗ്ഗത്തിലെ പ്രാണികൾ
ജല മൂട്ടകൾ ചിറകുള്ളതോ ഇല്ലാത്തതോ ആ വീതിയുള്ള ഷോർഡറുള്ള ഒരു മൂട്ടയാണിത്‌. പെൺമൂട്ട 20-30 വരെ മുട്ടകൾ നെല്ലിൽ തങ്ങിൽ ജലനിരപ്പിനു മുകളിലായി ഇടുന്നു.

1-2 മാസം വരെയാണ്‌ ജീവിതകാലം.
നെൽച്ചെടി ഉണങ്ങുമ്പോൾ ചിറകുള്ള പ്രാണികൾ അപ്രത്യക്ഷമാകും.

 
ഓട്ടർ
ട്രീഡേഴ്സ്‌
ഒറ്റക്ക്‌ ഇരതേടുന്നവരാണ്‌ തണ്ടുതുരപ്പന്റെ ലാർവ്വയേ പുൽച്ചാടികളോ ജലോപരിതലത്തിൽ വീണാൽ ഇവ ഭക്ഷിക്കും.
ഓട്ടർ
ടഡ്രെഡേഴ്സ്‌
ഒരോ ഡ്രൈഡറും 5-10 പ്രാണികളെ ഒരു ദിവസം ഭക്ഷിക്കും. 1-1.5 മാസം ജീവിക്കും 10-30 വരെ മുട്ടകൾ ഇടും. നെലച്ചാടികൾ
നിശാശലഭങ്ങളുടെ ലാർവ്വകൾ
ഗ്രൗണ്ട്‌ ബീറ്റിൽ (നിലത്തെവണ്ട്‌) കട്ടിയുള്ള പുറം തോടാണ്‌ ലാർവ്വകൾ തിളങ്ങുന്ന കറുപ്പുനിറം. പ്രാണികൾ ചുവപ്പുകലർന്ന തവിട്ടുനിറം . ഊർജ്ജസ്വലരായ ഇരപിടിയൻമാരാണ്‌.

3-5 വരെ ലാർവ്വകളെ ഒരു ദിവസം ഭക്ഷിക്കും.

പുൽച്ചാടികൾ
റോവ്‌ ബിറ്റിൻ 7 മി.മി നീളത്തിൽ വയറിന്റെ അടിഭാഗം നീലനിറം നെൽച്ചാടിയിൽ വെള്ളത്തിൽ, പാടത്ത്‌ എല്ലാം കാണുന്നു. രാത്രിയാണ്‌ ഇരപിടിക്കുന്നത്‌. ഇലച്ചാടികൾ
പുൽച്ചാടികൾ
തണ്ടുതുരപ്പന്റെ ലാർവ്വകൾ
രോമപ്പുഴുക്കൾ
ലേഡിബർഡ്‌ ബീറ്റിൾ പകൽ സമയത്ത്‌ ഇരപിടിക്കുന്നു. നെൽച്ചെടികളുടെ നിരപ്പിന്‌ താഴെയായി കാണപ്പെടുന്നു. ചെറിയ പതുക്കെ സഞ്ചരിക്കുന്ന പ്രാണികളെതിന്നുന്നു. പ്രായ പൂർത്തിയായവയേക്കാൾ ചെറിയവ കൂടുതൽ ആർത്തിയോടെ ഭക്ഷിക്കുന്നു. 5-10 വരെ ഇരപിടിക്കുന്നു. 150-200 സന്തതികളെ 6-10 ആഴ്ചക്കാലത്തെ ജീവിത ചക്രത്തിൽ ഉത്പാദിപ്പിക്കുന്നു. പുൽച്ചാടികൾ
ചീവിട്‌ വാൾവാലൻ ചീവിട്‌ മുട്ട ഭക്ഷിക്കുന്നു പുള്ളി തുരപ്പൻ, ഇലതുരപ്പൻ
പട്ടാളപ്പുഴു
പുൽച്ചാടി, ഇലച്ചാടി എന്നിവയുടെ ലാർവ്വകൾ
പുൽച്ചാടികൾ സാധാരണ പുൽച്ചാടിയിൽ നിന്നും അതിന്റെ നീണ്ട സ്പർശിനിയാലെ വ്യത്യാസപെട്ടിരിക്കും. ശരീര നീളത്തിന്റെ ഇരട്ടിയായിരിക്കും അത്‌. രാത്രികാലങ്ങളിൽ പാകമായ പാടത്ത്‌ ധാരാളം ഉണ്ടാവും. ഒരു ദിവസം 3-4 മഞ്ഞ ഇലത്തുരപ്പന്റെ മുട്ടക്കൂട്ടം ഭക്ഷിക്കും. നെൽബഗ്ഗിന്റെ മുട്ടകൾ, തണ്ടുത്തുരപ്പന്റെ മുട്ടകൾ, പുൽച്ചാടി ലാർവ്വ ഇലച്ചെടി ലാർവ്വ എന്നിവ
പരാദങ്ങൾ

B. പരാദങ്ങൾ

1 മുട്ട പരാദങ്ങൾ
ട്രൈക്കോഗ്രമ്മ സ്പീഷീസ്‌
ടെലിനോമസ്‌ സ്പീഷീസ്‌ ടെട്രാസ്റ്റൈക്കസ്‌ സ്പിഷീസ്‌
കറുത്ത നിറത്തിലുള്ള ചെറിയ പ്രാണികൾ
ആഥിതേയ ജീവികളുടെ മുട്ടയിൽ മുട്ടയിടുന്നു. അ​‍ുട്ടയിൽ നിന്നും പൂർണ്ണ ജീവിയിലേക്കുള്ള വളർച്ച 10 മുതൽ 40 ദിവസങ്ങളാണ്‌.
തണ്ട്തുരപ്പൻ
ഇലചുരുട്ടിപ്പുഴു
ഗോണാറ്റോസെറസ്‌ സ്പിഷീസ്‌ അനാഗ്‌രിസ്‌ സ്പിഷീസ്‌ ബ്രൗൺ നിറത്തിലോ കടുത്ത മഞ്ഞ നിറത്തിലോ ഉള്ള തീരെ ചെറിയ പ്രാണികൾ
ഇണച്ചേരാതെതന്നെ പെണ്ണിന്‌ പ്രത്യുൽപാദന ശേഷിയുണ്ട്‌.
പൂർണ്ണ വളർച്ചയെത്തിയ ജീവി 6-7 ദിവസം ജീവിക്കും. ഒരുദിവസം ശരാശരി 8 മുട്ടകളിൽ പരാദമായി ജീവിക്കും.
പുൽച്ചാടി വർഗ്ഗം
2. ലാർവ പരാദങ്ങൾ
കൊട്ടേസ്യാ സ്പീഷീസ്‌ സ്റ്റനോബ്രാകോൺ സ്പിഷീസ്‌ ഇരുണ്ട നിറത്തിലെ പ്രാണികൾ4-7 ദിവസം വരെ ജീവിക്കുന്നു. തണ്ട്‌, ഇല ചെടിയുടെ മറ്റ്‌ ഭാഗങ്ങൾ എന്നിവ ലാർവ ഭക്ഷിക്കുന്നു.
സഹായക ഗ്രന്ഥങ്ങൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (2002) പാക്കേജ്‌ ഓഫ്‌ പ്രാക്ടീസ്‌ റെക്കമെന്റേഷൻസ്‌ ക്രോപ്സ്‌ -12