കേരത്തിലെ വിവിധ ഇനം ആടുകൾ

 

മലബാറി

മലബാറി ആടുകളുടെ വാസസ്ഥലം വടക്കൻ കേരളമാണ്. പാലിനും മാംസത്തിനും പ്രയോജനപെടുന്നവയാണ് ഇത്. 180 ദിവസത്തിൽ 180 കിലോഗ്രാം പാലാണ് ഈ ഇനത്തിൽ നിന്നും ലഭിക്കുന്നത്. ഇടത്തരം വലിപ്പമുള്ള തലയും റോമൻ മൂക്കുമാണിതിന്. ചെവികൾക്ക് നീളമേറും. സാധാരണയായി കൊമ്പുകണ്ടുവരുന്നു. എന്നാൽ ഏകീകൃതമായ ഒരു നിറം കാണുന്നില്ല.
ഒസ്മാനബാഡി

ആന്ധ്രാപ്രദേശമാണ് സ്വാഭാവികമായ വാസസ്ഥലം. ഇതും പാലിനും മാംസത്തിനും വേണ്ടി വളർത്തുന്നു. പാലുൽപാദനം ഒരു ദിവസം 1.കി.ഗ്രാം.
സംഗംനേരി 

ഈ ഇനത്തിനെ മാംസത്തിനും രോമത്തിനും  വേണ്ടിയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌.  വെളുപ്പ്‌. കറുപ്പ്‌ പാണ്ടോടുകൂടിയ. തവിട്ടുനിറം  എന്നിങ്ങനെ കാണുന്നു. ചെവി ചെറുതും തൂങ്ങിക്കിടക്കുന്നുമാണ്‌. ചെറിയ അകിടുകളാണ്‌ മറ്റൊരു സവിശേഷത.
സഹായക ഗ്രന്ഥങ്ങൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി. 2001 . പാക്കേജ്‌ ഓഫ്‌ പ്രാക്ടീസ്‌ റെക്കമെന്റേഷൻസ്‌ വെറ്റിനറി ആന്റ്‌ അനിമൽ ഹസ്മെന്ററി, കേരളഅഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി. തൃശ്ശൂർ.